ഞാന്‍ പത്തില്‍ പഠിക്കുമ്പോഴായിരുന്നു ആ ദുരന്തം സംഭവിച്ചത്. കൂടെയുള്ളവന്മാരുടെ ഒടുക്കത്ത പ്രേരണ ഒന്നുകൊണ്ടു മാത്രമാണു ഇങ്ങനെ സംഭവിച്ചത്. എന്‍റൊപ്പം എല്‍.പി.സ്കൂളില്‍ പഠിച്ചിരുന്ന കുട്ടിയായിരുന്നു.. എങ്ങനെയോ അവന്മാര്‍ അത് കുത്തിപ്പൊക്കി നിര്‍ബന്ധിച്ചപ്പോള്‍ ' ഈ പാവം ഞാന്‍' പെട്ടുപോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ!
അങ്ങനെ ഞാന്‍ ഒരു കത്തെഴുതി. അതും എന്‍റേ ജീവിതത്തിലെ ആദ്യത്തെ കത്താണെന്നോര്‍ക്കണം, അതിനുമുന്നെ ഒരു പ്രേമലേഖനം കണ്ടീട്ടു പോലുമില്ലാത്ത ഈ ഞാന്‍! അന്ന് എല്‍.പി.സ്കൂളില്‍ പിരിഞ്ഞതിനു ശേഷം അവളെ ഞാന്‍ കണ്ടിട്ടു പോലുമില്ല. നീണ്ട ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം.. അവള്‍ക്ക് ഞാനൊരു കത്തെഴുതി അവളുടെ വീടിനടുത്തുള്ള ഒരുത്തന്‍റേ കൈയില്‍ കൊടുത്തുവിട്ടു!
അത് നേരെ ചെന്നെത്തിയത് എന്‍റേ ചേട്ടന്‍റേ കൈയില്‍, പിന്നെ ഒന്നും പറയണ്ടല്ലോ.. അത് അമ്മയൊക്കെ അറിഞ്ഞ് ആകെ നാശമായി. ഹൊ! രക്തമൊക്കെ വിയര്‍പ്പായി പോയ പോലെ!! അന്ന് രാത്രി ഞാന്‍ ഉറങ്ങി എന്നെ ഉള്ളു. പിറ്റേന്ന് ആ എഴുത്തെടുത്ത് കത്തിച്ച് കളഞ്ഞശേഷം മാത്രമാണു ശരിക്കുറങ്ങിയത്. എന്‍റുള്ളിലെ നന്മ കൊണ്ടാവണം ആ എഴുത്തില്‍ സാഹിത്യത്തിന്‍റേ ഒരംശം പോലുമില്ലായിരുന്നു എന്നു മാത്രമല്ല ആകെ കുറച്ച് വരികളേ ഉണ്ടായിരുന്നുള്ളു.. പലര്‍ക്കും പല ചമ്മലുകളുണ്ടായിട്ടുണ്ടാവും പക്ഷേ ഇങ്ങനെ ഒന്ന് ചുരുക്കം ചിലര്‍ക്കേ ഉണ്ടായിട്ടുണ്ടാവൂ.
ഇപ്പോഴും 'ലൗ ലെറ്റര്‍' എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍ക്കുക ഇതാണു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഞാന്‍ തന്നെ ചിരിച്ച് പോകുന്ന ഒരു തമാശ. പക്ഷേ അന്ന് ഞാനനുഭവിച്ചത് എനിക്ക് മത്രമല്ലേ അറിയൂ!! പക്ഷേ ആ സംഭവത്തില്‍ നിന്ന് എനിക്ക് ഒരുപാട് പഠിക്കാന്‍ പറ്റി. അനുഭവമാണു ഏറ്റവും വലിയ ഗുരു എന്ന് അന്നാണു ഞാന്‍ മനസ്സിലാക്കിയത്! അങ്ങനെ വീട്ടിലെ അതിന്‍റെ അവസ്ഥ മനസ്സിലാക്കാന്‍ പറ്റി, അടുത്ത എഴുത്തെഴുതുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം അങ്ങനെ പലതും എനിക്കു മനസിലാക്കന്‍ പറ്റിയല്ലോ.. പക്ഷേ ശരിക്കും തമാശ അതല്ല, ആ പെണ്ണ് എന്നെ മൂന്നാം ക്ലാസ് മുതലെ ഇഷ്ട്ടപ്പെട്ടിരുന്നെന്ന് പിന്നീടാണറിഞ്ഞത്.
ഒരു പ്ലസ് വണ്‍ പകുതിവരെ ഒക്കെ ആ ബന്ധം നിലനിന്നു. പിന്നെ ഞാനായിട്ട് മതിയാക്കി. അതുകൊണ്ട് കല്യാണമൊക്കെ കഴിഞ്ഞ് അവളിപ്പോള്‍ പരമ സുഖമായിട്ട് ജീവിക്കുന്നു.!!!

"പിന്നെ ഞാനായിട്ട് മതിയാക്കി"
ReplyDeleteഅത് വളരെ നന്നായി...
"അതുകൊണ്ട് അവളിപ്പോള്‍ പരമ സുഖമായിട്ട് ജീവിക്കുന്നു.!!"
:)
ReplyDeleteഓഹ്.........
ReplyDelete:)
ReplyDelete