18 May 2010

ചോദിച്ചുവാങ്ങിയ സമ്മാനം

ഞാന്‍ എഴുതിയ ചിലതൊക്കെ വായിച്ചിട്ട് നന്നായിട്ടുണ്ടെന്ന് ആദ്യമായി പറഞ്ഞ ഒരാള്‍ ( തല്ക്കാലം പേര് പറയുന്നില്ല, എന്താ കാര്യമെന്ന് ഇത് വായിച്ചു തീരുമ്പോള്‍ മനസ്സിലാകും. ) അവളെ പറ്റിയും എന്തെങ്കിലും എഴുതാമോ എന്ന് ചോദിച്ചപ്പോള്‍ [ആരെങ്കിലും എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ ഞാന്‍ അത് സാധിച്ചു കൊടുക്കും, പണ്ടെ എന്‍റെ ശീലം അതായി പോയി! പക്ഷെ കാശ് മാത്രം ആരും ചോദിക്കരുത് പ്ലീസ്, ഞാന്‍ തരൂല്ല!! ] 'പിന്നെന്താ ആയിക്കോട്ടെ' എന്നു വലിയ ജാടയില്‍ ഞാന്‍ പറഞ്ഞെങ്കിലും, ഞാന്‍ ചിന്തിച്ചപ്പോള്‍ എന്താ ഇപ്പോള്‍ അവളെ പറ്റി   എഴുതാന്‍.. അതിനുമാത്രം ഒരു സംഭവവും കിട്ടുന്നില്ലല്ലോ.

ഞങ്ങള്‍ പരിചയപ്പെട്ടിട്ട് ഏകദേശം മൂന്നു വര്ഷം ആകുന്നു. ഞങ്ങള്‍ ആദ്യം പരിചയപ്പെടുന്നത് സില്‍ര്‍ എന്നൊരു സൈറ്റില്‍ നിന്നാണ് . അവിടെ ഒരു കൊച്ച് ചാന്‍സീറാണിയായി അവള്‍ വാഴുമ്പോളാണു ഉല്‍സവപറമ്പില്‍ ഒറ്റപെട്ടുപോയ ഒരു ബാലന്‍റെ നിഷ്കളങ്കതയോടെ ഞാന്‍ ചെന്ന് പെട്ടത്. ഞാനപ്പോള്‍ ചാറ്റിംഗ് ഒക്കെ തുടങ്ങിയ സമയമാണ്. ആദ്യമൊക്കെ എന്നിലെ നിഷ്കളങ്കനെ അവള്‍ ശരിക്കും മുതലെടുത്തു.. പിന്നെ പിന്നെ ആ പരിചയം ഓര്‍ക്കുട്ട്, ജീടാക്ക് വരെ ആയി. എനിക്കിട്ട് അത്യാവശ്യം നന്നായി പണി തരുന്നതില്‍ ആദ്യമൊക്കെ അവള്‍ വിജയിച്ചിരുന്നു. പിന്നെ അതു നേര്‍ക്കുനേര്‍ പോരാട്ടമായി. ഒരാളെ പറ്റി ഒരു വിധം നന്നായി മനസിലാക്കിയിട്ട് തനി സ്വരൂപം കാട്ടി ആക്രമിച്ച് കീഴ്പ്പെടുത്തുക എന്നതായിരുന്നു എന്‍റെ യുദ്ധതന്ത്രം. ഇവിടേയും...

പരിചയപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും എനിക്ക് തോന്നുന്നത് ഇത്രക്ക് കമ്പനിയായത് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ്. . ആദ്യമൊക്കെ കാണൂമ്പോള്‍ ചുമ്മാ എന്തൊക്കെയോ സമയം പോകാന്‍ സംസാരിക്കും എന്നുമാത്രം. അല്ല നമ്മള്‍ ചാറ്റിനു വരുന്നത് ശരിക്കും അതിനാണല്ലോ!! അവളുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് മനസ്സറിഞ്ഞ പ്രോത്സാഹനം തന്നെയാണു. എവിടെ തിരിഞ്ഞാലും അഹങ്കാരി.. അഹങ്കാരി എന്നുള്ള വിളീകള്‍ക്കെതിരെയുള്ള എന്‍റെ പോരാട്ടം ഓര്‍ക്കുട്ടില്‍ പേരു 'അഹങ്കാരി' എന്നാക്കിയാണു ഞാന്‍ മതിയാക്കിയത്. എന്‍റെ ആ തീരുമാനത്തെ ഇരു കൈയും നീട്ടി സ്വീകരിച്ച് പ്രോത്സാഹിപ്പിക്കുന്നതിലും അതിനു വേണ്‍ട പബ്ലിസിറ്റി നല്‍കുന്നതിലും എന്നും മുന്‍പന്തിയില്‍ അവള്‍ ഉണ്ടായിരുന്നു. ആ നന്ദിയും കടപ്പാടും ഉപകാരസ്മരണയുള്ള ഞാന്‍ മറന്നാല്‍ അതു ഈശ്വര കോപത്തിനു ഇടവരുത്തില്ലേ...

എന്‍റെ നന്ദി പ്രകാശിപ്പിക്കാന്‍ ഒരു അവസരം ഞാന്‍ കാത്തിരിക്കുകയായിരുന്നു. എന്താണെന്നറിയില്ല അവള്‍ക്കു ചിലപ്പോള്‍ എന്നെ ഒടുക്കത്തെ ഇഷ്ടാണു. കാരുണ്യ നിധിയായ അവള്‍ ഓരോ ദിവസവും മനോഹരങ്ങളായ ഓരോ പേരും എനിക്ക് വാരിക്കോരി തരുന്നുണ്ടായിരുന്നു. അവസാനം തന്ന പേരു ഒട്ടകം ആയിരുന്നു, അതെനിക്കിഷ്ട്ടായില്ല. എന്നിട്ടും അവള്‍ ഒട്ടകത്തിന്റെ പേരില്‍ പാട്ടുവരെ പാടി എന്നെ കളിയാക്കാന്‍ ശ്രമിച്ചുകൊണ്ടെയിരുന്നു. പാവം ഞാന്‍!! പെട്ടെന്നായിരുന്നു അത് സംഭവിച്ചത്, എന്‍റെ ക്ഷമയുടെ നെല്ലിപ്പലക ഒടിഞ്ഞു. ഒട്ടകപുണ്യാളന്മാരുടെ അനുഗ്രഹത്താല്‍ ആ നിമിഷം എന്‍റെ മനസ്സിലെ നന്ദിയും കടപ്പാടും ചേര്‍ത്ത് സ്നേഹനിധിയായ അവള്‍ക്ക് ഞാന്‍ ഒരു പേരിട്ടു. നല്ല ഓമനത്തമുള്ള ഒരു പേരു, 'ചാള മേരി'. പെറ്റ് നെയിം ആയി വേണേല്‍ cm എന്നും വിളിക്കാം. അതു കേട്ട അവളുടെ സന്തോഷ പ്രകടനങ്ങള്‍ ഒന്നു കാണേണ്ടതായിരുന്നു. ആ സന്തോഷപ്രകടനങ്ങളില്‍ നിന്ന് ആ പേരു നന്നേ ബോധിച്ചെന്ന് മനസ്സിലായി.

പലര്‍ക്കും പല പേരുകളും ഇട്ടിട്ടുണ്ടെങ്കിലും മനസ്സിനു ഇത്ര സംതൃപ്തി തോന്നിയിട്ടുള്ള ഒരു പേരിടല്‍ വേറെ ഉണ്ടായിട്ടില്ല. പിന്നെ ഒരു വിഷമം എന്തെന്നാല്‍ ഒരു പബ്ലിസിറ്റി കൊടുക്കാന്‍ പറ്റിയില്ല എന്നതാണു. പക്ഷെ എനിക്കതിനു നിഷ്പ്രയാസം കഴിയുമായിരുന്നു. കാരണം, അവളുടെ ക്ലാസ്മേറ്റും ബെസ്റ്റ് ഫ്രണ്ടുമായ ഒരുത്തി ഓര്‍ക്കുട്ടില്‍ നമ്മുടെ കോമ്മണ്‍ ഫ്രണ്ടായി ഇവിടെ തന്നെ ഉണ്ട്. പക്ഷെ മനുഷ്യത്വമുള്ള ഈ ഞാന്‍ പാവം കരുതി അവളോടു പോലും പറഞ്ഞില്ല, പറയില്ല എന്ന് ഉറപ്പും കൊടുത്തു. അത്രക്കും പാവമായ എന്നോടു അവള്‍ ഒരു അതിബുദ്ധി കാണിച്ചു. അവള്‍ തന്നെ മറ്റവളോടു കാര്യങ്ങളൊക്കെ പറഞ്ഞു വേണ്ട രീതിയില്‍ സോപ്പിട്ടു. ' ഒരു പെണ്ണാണ് മറ്റൊരു പെണ്ണിന് പാര' എന്ന് തെളിയിച്ചുകൊണ്ട് ആ കൂട്ടുകാരി തന്നെ കോളേജില്‍ ഗെള്‍സിനിടയില്‍ ചാളമേരി ഫ്ലാഷ് ആക്കി. അങ്ങനെ കോളേജിലും അവള്‍ ചാളമേരി ആയി. കോളേജില്‍ 'ചാളമേരി' ഫ്ലാഷ് ആക്കി, അതൊരു വന്‍ വിജയമാക്കി മാറ്റിയ 'ഭരണിക്ക് ' ഈ അവസരത്തില്‍ ഞാനെന്റെ നന്ദി അറിയിക്കുന്നു!

ബന്ധങ്ങള്‍ നഷ്ടപ്പെടാന്‍ നിമിഷങ്ങള്‍ മതി. അപ്പോള്‍ പിന്നെ കാണാമറയത്തുള്ള ഒരു ചാറ്റ് ഫ്രണ്‍ട്.. എത്ര നാളുകള്‍ എന്നറിയാത്ത ഒരു ചങ്ങാത്തം. എന്നാലും ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒരിക്കലും മറക്കന്‍ കഴിയില്ല. കാരണം, അവള്‍ ഇനി ഏത് ലോകത്തായാലും എത്ര ഉയരത്തിലായാലും എവിടെ എങ്കിലും വച്ച് ഒരു മീന്‍കാരി ചേച്ചിയെ കാണുമ്പോഴോ, ചാള മീന്‍ കാണൂമ്പോള്‍.. കഴിക്കുമ്പോള്‍ ഒക്കെ മനസ്സില്‍ ചീത്ത വിളിക്കാനെങ്കിലും എന്നെ ഓര്‍ക്കും. ഒരു ചാള മീന്‍ കാണുമ്പോള്‍ ഒരു കള്ള ചിരിയോടെ ഞാനും!!

കടവും കടപ്പാടും നോക്കിയാല്‍ ഇപ്പോള്‍ ഉപകാരസ്മരണ കാട്ടേണ്ടത്‌ അവള്‍ എന്നോടാണു. വെറും ഒരു വായ്നോക്കി മണ്ണൂണ്ണി കഴുതയായ അവളെ ഇപ്പോള്‍ ഓര്‍ക്കുട്ടിലും പ്രണ്ട്സിനിടയിലും cm എന്ന ഒരു പൊളപ്പന്‍ പദവി ഉണ്ടാക്കിക്കൊടുത്തത് ഞാനല്ലേ... എന്നിട്ടും ഒരു ഗിഫ്റ്റോ, എന്തിനു ഒരു നന്ദി പോലും അവള്‍ പറഞ്ഞില്ല. എന്താ ചെയ്യ.. ഇക്കാലത്ത് ഒരു ഉപകാരം ചെയ്താലും ഇതൊക്കെ തന്നെയാ അവസ്ഥ!!!

3 comments:

  1. Anonymous21 May, 2010

    അനുഭവം ഗുരു ...

    ഇപ്പൊ ചെല്ല പേരുകള്‍ നല്‍കുന്നത് എല്ലാം മീനിന്റെ പേരിലാണോ ?ഇപ്പോഴത്തെ ഫാഷന്‍ അതാണ് എന്ന് തോന്നുന്നു ...എന്തൊക്കെയായാലും ഒരു സ്റ്റാന്‍ഡേര്‍ഡ് ഉണ്ട് ഈ മീനിന്റെ പേര്‍ വിളിയില്‍ ...ഹഹഹ ...ചോദിച്ചു ചിലര്‍ സമ്മാനം വാങ്ങും ചിലപ്പോള്‍ ഒക്കെ ....അതും സത്യം ...

    " എന്താ ചെയ്യ.. ഇക്കാലത്ത് ഒരു ഉപകാരം ചെയ്താലും ഇതൊക്കെ തന്നെയാ അവസ്ഥ!!"

    "ബന്ധങ്ങള്‍ നഷ്ടപ്പെടാന്‍ നിമിഷങ്ങള്‍ മതി. അപ്പോള്‍ പിന്നെ കാണാമറയത്തുള്ള ഒരു ... ഫ്രണ്‍ട്.. എത്ര നാളുകള്‍ എന്നറിയാത്ത ഒരു ചങ്ങാത്തം. എന്നാലും ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒരിക്കലും മറക്കന്‍ കഴിയില്ല. കാരണം, അവള്‍ ഇനി ഏത് ലോകത്തായാലും എത്ര ഉയരത്തിലായാലും എവിടെ എങ്കിലും വച്ച് ഒരു മീന്‍കാരി ചേച്ചിയെ കാണുമ്പോഴോ, ചാള മീന്‍ കാണൂമ്പോള്‍["ചെമ്മീന്‍" കഴികുമ്പോഴും ആവാം ...കാരണം അത് കുറച്ച് കൂടി വിലപെട്ട മീന്‍ അല്ലെ ...ഹി ഹി ഹി ] .. കഴിക്കുമ്പോള്‍ ഒക്കെ മനസ്സില്‍ ചീത്ത വിളിക്കാനെങ്കിലും എന്നെ ഓര്‍ക്കും. ഒരു ... മീന്‍ കാണുമ്പോള്‍ ഒരു കള്ള ചിരിയോടെ ഞാനും!!"

    താങ്കളുടെ ഈ കഥയില്‍ ഞാന്‍ എന്‍റെ ഒരു അനുഭവവും,അതിലുപരി ഒരു " ഗതികേടും " നിഴലിച്ചു കാണുന്നു ...ആശംസകള്‍ !!!

    ReplyDelete
  2. ഇപ്പൊ മീനിന്റെ പേരില്‍ ചെല്ല പേരുകള്‍ നല്‍കുന്നത് ഒരു ഫാഷനാണോ എന്നെനിക്കറിയില്ല. പക്ഷെ അവളുടെ സ്റ്റാന്‍ഡേര്‍ഡ് നോക്കിയാല്‍ ചേരുന്നത് ഇതുതന്നെയാണ്!!

    പിന്നെ "ചെമ്മീന്‍" കാണുമ്പോള്‍ ഓര്‍ക്കാന്‍ വഴിയില്ല, കാരണം അവള്‍ 'ചെമ്മീന്‍മേരി' അല്ലല്ലോ 'ചാളമേരി' അല്ലെ... ഹി ഹി ഹി!

    എന്തായാലും ആധില ഇത് വായിച്ചതില്‍ വളരെ സന്തോഷം. അതിലുപരി ഇതിന്റെ അഭിപ്രായം എഴുതിയതിനു നന്ദി.

    ReplyDelete